ചോരക്കൊതി മാറാതെ എസ്ഡിപിഐ; സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം പിപി രമണിയുടെ വീടിന് നേരെ ബോംബേറ്

home-slider indian kerala politics

കൊയിലാണ്ടി അരിക്കുളത്ത് വീണ്ടും എസ് ഡി പി ഐ ആക്രമണം. സി പി ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്ബറുമായ പി പി രമണിയുടെ വീടിന് നേരെ പെട്ട്രോള്‍ ബോംബേറിഞ്ഞു.

അര്‍ധരാത്രിയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ എസ് എഫ് ഐ നേതാവ് വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.

പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുളള എസ് ഡി പി ഐ നീക്കത്തിന്റെ ഭാഗമാണ് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണമെന്ന് സി പി ഐ (എം) നേതൃത്വം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *