ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി എ എന്‍ ഐക്ക് നല്കിയ അഭിമുഖത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ആത്മ പ്രഭാഷണമാണ് മോഡി നടത്തുന്നത്. പത്രസമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ മോഡിക്ക് കഴിയില്ല. ബിജെപിക്ക് വേണ്ടി കെട്ടുകഥകള്‍ മെനയുകയാണ് മോഡിയെന്നും പവന് ഖേര.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും ഖേര പറഞ്ഞു. സ്വന്തം സര്‍ക്കാരിന്റെ വലിയ നേട്ടമായി അഭിമുഖത്തില്‍ മോഡിക്ക് ഒന്നും ഉയര്ത്തിക്കാണിക്കുവാനായില്ല. സമ്ബദ് വ്യവസ്ഥയെ കുറിച്ചും വികസനത്തെ കെട്ടുകഥകള്‍ മെനയുകയാണ് മോഡി. സാമുദായിക തിന്മകള്ക്കെതിരെ മുതലകണ്ണീര്‍ പൊഴിക്കുന്നു. ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇതല്ല ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത്. അഛേ ദിന് എന്ന പേരില്‍ തന്റെ പരാജയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് വാശിപിടിക്കുകയാണ് മോഡിയെന്നും പവന് ഖേര പറഞ്ഞു.
പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നാല്‍ ഏതാനും ലക്ഷം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു