ചൊ​വ്വാ​ഴ്ച രാ​വി​ലെ​വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​

home-slider indian kerala local

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗത 45 മണിക്കൂര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *