കണ്ണൂര്‍: ചൈനയെ പിന്തുണച്ചു വീണ്ടും പിണറായി , സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ ചൈന നയത്തെ അനുകൂലിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം ശ്രദ്ധേയമായി . േസാഷ്യലിസ്റ്റ് പാതയില്‍ അടിയുറച്ചുനിന്ന് വന്‍സാമ്ബത്തിക ശക്തിയായി വളരുന്ന ചൈനയെ തകര്‍ക്കാനുള്ള ശ്രമമാണ് അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്നത്. ചേരിചേരാനയം അട്ടിമറിച്ച് അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി മാറിയ ഇന്ത്യ അതിന് കൂട്ടുനില്‍ക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സി.പി.എം കണ്ണൂര്‍ ജില്ല സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അേദ്ദഹം. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് കോടിയേരിയുെട നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.
കോണ്‍ഗ്രസിനോട് സഹകരണം വേണ്ടെന്ന കാരാട്ടുപക്ഷ നിലപാടിനൊപ്പമാെണന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പിണറായി, ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരണമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ രാഷ്ട്രീയലൈന്‍ തള്ളി. ഏതെങ്കിലും ഏച്ചുകൂട്ടലുകളിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന കാഴ്ചപ്പാട് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശരിയായ നയസമീപനത്തിെന്റ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബദലിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിെന്റ ശക്തികേന്ദ്രങ്ങളിലാണ് ബി.ജെ.പി വളര്‍ന്നത്. മതനിരപേക്ഷ നിലപാട് കോണ്‍ഗ്രസ് കൈവിട്ടതാണ് അവിടങ്ങളില്‍ ബി.ജെ.പിയെ വളര്‍ത്തിയത്.
ത്രിപുരയിലടക്കം അതാണ് കാണുന്നത്. അവിടെ കോണ്‍ഗ്രസിെന്റ അവസാനത്തെ എം.എല്‍.എ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ പോയെന്നാണ് അറിഞ്ഞത്. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ആ ദൗത്യം ഏറ്റെടുക്കാനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. മതനിരപേക്ഷത ഉള്‍പ്പെടെ രാജ്യം കാത്തുവെച്ച അടിസ്ഥാനമൂല്യങ്ങള്‍ക്ക് എതിരാണ് ആര്.എസ്.എസ്. അവര്‍ നിയന്ത്രിക്കുന്ന മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷത്തിന് രക്ഷയില്ലാത്തനിലയാണ്. പശുവിെന്റയും ലൗ ജിഹാദിെന്റയും പേരുപറഞ്ഞ് ആളെ തല്ലിക്കൊല്ലുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. കള്ളപ്പണം നിരോധിക്കാനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ടുനിരോധനം ജനങ്ങളുടെ നെട്ടല്ലൊടിച്ചു. പിന്നാലെ വന്ന ജി.എസ്.ടി കേരളത്തിന് ഗുണംചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിപരീതമാണ് അനുഭവമെന്നും പിണറായി പറഞ്ഞു.