തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ ഒമ്ബതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്തു . സമാപനം ചൊവ്വാഴ്ച രാവിലെ ഒമ്ബതിന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 23ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.