ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്ന ആരോപണവുമായി സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. കെഎസ്‌കെടിയു സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോര്‍പറേറ്റുകള്‍ക്ക് 11 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതില്‍ 2.4 ലക്ഷം കോടി രൂപ എഴുതിത്തള്ളി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദിയുടെ ഭരണമെന്ന് അവര്‍ പറഞ്ഞു. തൊഴില്‍മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്യത്യമായ വേതനമില്ലായ്മ, ദലിത് വേര്‍തിരിവ്, തൊഴിലിടങ്ങളിലെ വിവേചനം, സത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കെതിരെ ശക്തമായ സംഘടിതശക്തി ഉയര്‍ന്നുവരികയാണംന്നും കേരളത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവനയിറക്കുന്ന ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തി സമരം നടത്തുകയാണ് വേണ്ടതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.