െചങ്ങന്നൂര്‍ മണ്ഡലത്തിലെ പാണ്ടനാട്ടില്‍ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുറിയായിക്കര യൂനിറ്റ് സെക്രട്ടറി പാണ്ടനാട് നോര്‍ത്ത് പുല്ലാംപറമ്ബില് രാജേഷ് (29), ബന്ധു പാണ്ടനാട് നെട്ടൂര്‍ ബിജേഷ് (27), പാണ്ടനാട് കുട്ടുമത്ര ലക്ഷംവീട് കോളനിയില്‍ സുജിത്ത് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലക്ക് ഗുരുതര പരിക്കേറ്റ ബിജേഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് 3.10ന് രാജേഷിെന്റ വീട്ടിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
സംഘർഷത്തിന്റെ കാരണം ഇങ്ങനെ :-
ഏതാനും ദിവസം മുമ്ബ് മുറിയായിക്കര രണ്ടാം വാര്‍ഡില്‍ വഴിവിളക്ക് തെളിക്കാത്തതില്‍ പ്രതിഷേധിച്ച് രാജേഷിെന്റ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഇതിനുപുറമെ, നേരേത്ത ബി.ഡി.ജെ.എസ് പ്രവര്‍ത്തകരായ ബിജേഷും സുജിത്തും ഡി.വൈ.എഫ്.ഐലേക്ക് മാറിയതിെന്റയും വിരോധമാണ് വടിവാളുമായെത്തി ആക്രമിക്കാന്‍ കാരണമെന്ന് ഇവര്‍ പറഞ്ഞു. ആക്രമണത്തില്‍ രാജേഷിെന്റ പുറത്തും സുജിത്തിെന്റ മൂക്കിനും മുറിവുണ്ട്. ബി.ഡി.ജെ.എസ്-ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍, ബിജേഷിെന്റ തലക്ക് പരിക്കേറ്റത് ബിയര്‍ കുപ്പികൊണ്ടുള്ള അടിമൂലമാണെന്ന് വാര്‍ഡ് മെംബറും കോണ്‍ഗ്രസ് അംഗവുമായ ഫിലോമിന പറഞ്ഞു. സംഘര്‍ഷത്തിലുള്‍പ്പെട്ട എല്ലാവരും ബന്ധുക്കളാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.
അതിനിടെ, സംഘര്‍ഷത്തില്‍ ബി.ജെ.പിക്കോ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ ബന്ധമില്ലെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബന്ധുക്കളുമായ ഇവര്‍ പരസ്പരം ആക്രമണം നടത്തുകയാണ് ഉണ്ടായത്. രാഷ്ട്രീയസംഘര്‍ഷമായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സി.പി.എം തന്ത്രമാണിത്. ആക്രമണ കാരണമെന്തെന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു .