ചെങ്ങന്നൂരില്‍ റെക്കോർഡ് വിജയം നേടി സജി ചെറിയാന്‍ ; ബിജെപി ക്കു കനത്ത തിരിച്ചടി ; കണ്ടം വഴി ഓടി യുഡിഎഫും ;

home-slider politics

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയം നേടിyയത് റെക്കോഡ് ഭൂരിപക്ഷത്തോടെ . ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂരിപക്ഷമാണ്‌ സജി ചെറിയാന് ലഭിച്ചിരിക്കുന്നത്. 1980 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുക്കുമ്ബോള്‍ 1987ല്‍ മാമന്‍ ഐപ്പും 2016ല്‍ കെകെ രാമചന്ദ്രന്‍നായരുമാണ് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളായി വിജയിച്ചത്.

ഇതില്‍ മാമന്‍ ഐപ്പ്‌ 1987ല്‍ നേടിയ 15,703 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. എന്നാല്‍ സജി ചെറിയാന്റെ മിന്നും വിജയം ആ റെക്കോര്‍ഡിനേയും മറികടന്നിരിക്കുകയാണ്.
1980 മുതലുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ ഭൂരിപക്ഷം ഇങ്ങനെ

1980- 4300
1982-3291
1987-15703
91-3447
96-3102
2001-1465
2006-5132
2011-12500

ഇതില്‍ 1991, 1996,2001 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ശോഭനാ ജോര്‍ജായിരുന്നു വിജയിച്ചത്. 2006ലും 2011 ലും പി സി വിഷ്ണുനാഥും വിജയിച്ചു. 1987ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാമന്‍ ഐപ്പ് കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായിരുന്നു. 2016ല്‍ 7983 വോട്ടിന്റെ ലീഡ് നേടിയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാമചന്ദ്രന്‍നായര്‍ വിജയിച്ചത്‌.

മണ്ഡലത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ഥി ഇതുവരെ നേടിയിട്ടില്ലാത്തത്ര ഉയര്‍ന്ന വോട്ടാണ് സജി ചെറിയാന്‍ നേടിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ നായര്‍ നേടിയതിനെക്കാള്‍ 14413 വോട്ട് ഇക്കുറി സജി ചെറിയാന്‍ നേടി.
എല്‍ഡിഎഫിന് 14413 വോട്ട് കൂടിയപ്പോള്‍ യുഡിഎഫിന് കേവലം 1450 വോട്ടാണ് കൂടിയത്. അതേസമയം ബിജെപിക്ക് 7410 വോട്ടിന്റെ കുറവുണ്ടായി.2011 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന് 65156 വോട്ട് ലഭിച്ചിരുന്നു. അതിലും 2147 വോട്ട് സജി ചെറിയാന് കൂടുതലായി ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *