ചിരിക്കുന്ന മോദിയുടെ കണ്ണുകളില്‍ പരിഭ്രമം; ആഞ്ഞടിച്ച്‌​ രാഹുല്‍ VIDEOS

home-slider indian kerala news politics

ന്യൂഡല്‍ഹി: ​നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്​.എസുമാണ്​ എന്നെ കോണ്‍ഗ്രസി​​​െന്‍റയും ജീവിതത്തി​​​െന്‍റയും അര്‍ഥം പഠിപ്പിച്ചതെന്ന്​ രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നെ ഹിന്ദുവാക്കിയതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിക്കെതിരെയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെയും രാഹുല്‍ ഗാന്ധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെല്ലാം. റാഫേല്‍ ഇടപാടില്‍ 45,000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന്​ രാഹുല്‍ ആരോപിച്ചു. പ്രസംഗത്തിന്​ അവസാനം പ്രധാനമന്ത്രി നരേ​​ന്ദ്രമോദിയെ ആലിംഗനം ചെയ്​തത്​ നാടകീയത ഒട്ടും കുറക്കാതെയായിരുന്നു രാഹുലി​​​​​െന്‍റ ഇന്നത്തെ പ്രകടനം.​​

മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​ ടി.ഡി.പി എം.പി ശ്രീനിവാസായിരുന്നു. ശ്രീനിവാസ്​ എം.പി അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ​ സര്‍ക്കാറി​​​​​െന്‍റ കുറ്റങ്ങള്‍ എണ്ണി​യെണി പറഞ്ഞ്​ ടി.ഡി.പി ജയദേവ്​ ഗല്ല സംസാരിച്ചു

http://https://www.pscp.tv/ANI_news/1OyKAQnppazKb

Leave a Reply

Your email address will not be published. Required fields are marked *