ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തിരഞ്ഞെടുത്തത് ചാനലുകളല്ല, ജനങ്ങൾ ; ചാനലുകളോട് പിണറായിയുടെ കിടിലൻ മറുപടി ;

home-slider kerala politics

പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കോട്ടയം സ്വദേശി കെവി​ന്‍ കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപമുണ്ടായി. സംഭവം രാത്രിയാണ് നടക്കുന്നത്. പുലര്‍ച്ചെ സാധാരണ ഗതിയില്‍ പൊലീസ് വിവരമറിഞ്ഞ ഉടനെ എസ്.ഐയ്ക്കും വിവരം ലഭിക്കുന്നുണ്ട്. ആ സമയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നു. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തിരഞ്ഞെടുത്തത് ചാനലുകളല്ല, ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ മുഖ്യപ്രതികള്‍ പൊലീസിനു മുമ്ബാകെ കീഴടങ്ങി. കെവി​​​​​​​​​​​​​​​​​​​​െന്‍റ ഭാര്യ നീനുവി​​​​​​​​​​​​​​​​​​​​െന്‍റ പിതാവ്​ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ്​ കീഴടങ്ങിയത്​. ബംഗളൂരുവില്‍ നിന്നെത്തിയ പ്രതികള്‍ കണ്ണൂരിലെ കരിക്കോട്ടക്കി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസില്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ്​ ചാക്കോ അഞ്ചാം പ്രതിയുമാണ്​.

ആകെ 14 പ്രതികളുള്ള കേസില്‍ 5 പേരാണ് പിടിയിലായത്. അറസ്​റ്റിലായ നിയാസ്​ ഡി.വൈ.എഫ്.ഐ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന പുനലൂര്‍, ഭരണിക്കാവ് സ്വദേശികളായ മനു, ഷിനു, വിഷ്ണു, ഷെഫിന്‍, ടിന്‍റോ ജറോം, ഫസല്‍, ഷെറീഫ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ചാക്കോയുടെ ഭാര്യ രഹനയും ഒളിവിലാണെന്ന് വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *