ജര്‍മന്‍ ചമ്പ്യാന്മാരായ ബയേണ്‍ മ്യൂണിക്കിനെ ആദ്യപാദസെമിയില്‍ തകര്‍ത്ത് സ്പാനിഷ് വീരന്മാർ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിന്റെ വിജയം.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. ഇതോടെ രണ്ടാംപാദത്തിന് മുന്‍പ് തന്നെ റയലിന് വ്യക്തമായ ആധിപത്യം ലഭിച്ചു.
28ാം മിനിട്ടില്‍ കിമ്മിച്ചിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. 44ാം മിനിട്ടില്‍ മാര്‍സെല്ലോയിലൂടെ റയല്‍ ഒപ്പമെത്തി .57ാം മിനിട്ടിലാണ് റയൽ വിജയഗോള്‍ അടിച്ചത് . ലുകാസിന്റെ അസിസ്റ്റില്‍ നിന്നും അസന്‍സിയോ ആണ് റയലിന് വിജയഗോൾ നേടിക്കൊടുത്തത് .തുടര്‍ച്ചയായ ആറാം തവണമാണ് ജര്‍മന്‍ രാജാക്കന്മാര്‍ റയല്‍ മാഡ്രിഡിനുമുന്നിൽ തോൽക്കുന്നത് . മെയ് 2നാണ് അടുത്ത മത്സരം.