ചരക്ക് ലോറി സമരം :അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് ചെന്നിത്തല

home-slider kerala news

കൊച്ചി: ചരക്ക് ലോറി സമരം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനുള്ള കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ പഴം, പച്ചക്കറി തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നു. തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, പയര്‍, കത്തിരി, വെണ്ടയ്ക്ക തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നു, ചെന്നിത്തല പറഞ്ഞു.ലോറി സമരം നീണ്ടു പോവുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും. ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് അടിയന്തരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *