ഗോ കൊറോണ”; കോറോണയെ പിടിച്ചു കെട്ടാന്‍ ജപ്പാനില്‍ നിന്ന് വാക്‌സിന്‍ എത്തിച്ച്‌ ഖത്തര്‍

home-slider

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്ലാസ്മ ചികിത്സ വഴിയും ഗുരുതരാവസ്ഥിയിലുള്ള നിരവധി പേര്‍ക്ക് രോഗം ഭേദമായി

Leave a Reply

Your email address will not be published. Required fields are marked *