തെന്നിന്ത്യൻ നായിക ശ്രിയ ശരൺ വിവാഹിതയായി . നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു . നടി വിവാഹം കഴിച്ചെന്നും ഇല്ലെന്നും തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നതെങ്കിലും ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലായിരുന്നു. മുംബൈയിലെ ഒരു പൊതുവേദിയിൽവെച്ചു നടി തന്നെയാണ് ഈ വിവരം പുറത്തു വിട്ടത് .
ഇതുവരെ കാമുകനൊപ്പമുള്ള ഒരു ചിത്രം പോലും പുറത്ത് വിടാതിരുന്ന ശ്രിയയുടെ വിവാഹചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ സോഷ്യല്‍ മീഡിയ വഴിയാണ് വിവാഹചിത്രങ്ങള്‍ പുറത്ത് വന്നത്. ശ്രിയയുടെ സുഹൃത്തും റഷ്യന്‍ ടെന്നീസ് താരവുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് വരന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അന്ധേരിയിലുള്ള വീട്ടില്‍ നിന്നും മാര്‍ച്ച് 12 ന് ശ്രിയയുടെ വിവാഹം കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ കുടുംബം ഔദ്യോഗികമായി വിവാഹത്തെ കുറിച്ച് ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലായിരുന്നു. താന്‍ വിവാഹിതയായ കാര്യവും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ശ്രിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.