ഗോവ സെമിയില്‍ ; തകർത്തത് ജംഷേദ്പുരിനെ

home-slider indian other sports sports

ജംഷേദ്പുര്‍: മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി.യെ തകര്‍ത്ത് എഫ്.സി. ഗോവ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിലാണ് ഗോവ ജയിച്ചത്. സൂപ്പര്‍താരം ഫെറാന്‍ കോറോമിനസ് ഇരട്ടഗോള്‍ (29, 51) അടിച്ചു . മാനുവല്‍ ലാന്‍സറോട്ടെയും (69) ഒരു ഗോൾ നേടി.

ഗോവയുമെത്തിയതോടെ ഐ.എസ്.എല്‍. സെമിഫൈനല്‍ പൂർണമായി . ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സി.യും നാലാം സ്ഥാനക്കാരായ എഫ്.സി. പുണെ സിറ്റിയും ആദ്യ സെമിയില്‍ കളിക്കും. രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്.സി യും മൂന്നാം സ്ഥാനക്കാരായ എഫ്.സി. ഗോവയും രണ്ടാമത് കളിക്കും.

 

സെമിഫൈനല്‍ ആദ്യപാദം

മാര്‍ച്ച്‌ 7 – പുണെ സിറ്റി – ബെംഗളൂരു
മാര്‍ച്ച്‌ 10 – എഫ്.സി. ഗോവ – ചെന്നൈയിന്‍

സെമിഫൈനല്‍ രണ്ടാംപാദം

മാര്‍ച്ച്‌ 11 – ബെംഗളൂരു – പുണെ സിറ്റി
മാര്‍ച്ച്‌ 13 – ചെന്നൈയിന്‍ – എഫ്.സി. ഗോവ​

Leave a Reply

Your email address will not be published. Required fields are marked *