ഗോളില്ലാതെ ആദ്യ പകുതി സ്വീഡന്‍ സ്വിറ്റ്സര്‍ലാന്‍ഡ്

football sports

സ്വീഡനും സ്വിറ്റ്സര്‍ലാന്‍ഡും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതി സമനിലയില്‍. ഇരു ടീമുകളും സ്‌കോര്‍ ചെയ്യാതെ ഗോള്‍ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.

കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. സ്വീഡന്‍ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയപ്പോള്‍ ബോള്‍ ഭൂരിഭാഗം സമയവും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കൈയില്‍ ആയിരുന്നു. 30ആം മിനിട്ടില്‍ ആണ് മത്സരത്തിലെ മികച്ച നീക്കം പിറന്നത്. ഫോസ്‌ബെര്‍ഗിന്റെ ഒരു ക്രോസ് ബെര്‍ഗ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോള്‍ കീപ്പര്‍ സോമര്‍ അതിവിദഗ്ധമായി തടഞ്ഞിട്ടതോടെ ആദ്യ പകുതി സമനിലയില്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *