ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടരെ തോല്‍വികളുമായി കിങ്സ് ഇലവന്‍ പഞ്ചാബ് അവസാന സ്ഥാനത്താണ്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാണ് പഞ്ചാബിനെ തോല്‍പിച്ചത്. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മക്സ്വെല്ലിെന്റ പകരക്കാരനായി കരീബിയന്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല് മത്സരത്തില്‍ കളിക്കുമെന്നായിരുന്നു റിപോര്‍ട്ടുകള്‍.
എന്നാല്‍ ആദ്യ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ഗെയ്ലിെന്റ പേര് കാണാതെ വന്നതോടെ ആരാധകര്‍ നിരാശയിലായി. എന്നാല്‍ ഗെയ്ല് കളിക്കാത്തതിെന്റ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെ.
‘ഗെയ്ല് ഇന്നത്തെ മത്സരം കളിക്കാനിരുന്നതായിരുന്നു. എന്നാല്‍ ഭക്ഷ്യ വിഷബാധയേറ്റതിനാല്‍ അദ്ദേഹത്തിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം നേടാനായില്ല’ -മത്സരത്തിനിടെ കുംബ്ലെ വ്യക്തമാക്കി.
ഐ.പി.എല്ലിെന്റ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ഗെയ്ലിന് 13ാം സീസണില്‍ ഇതുവരെ പാഡ് കെട്ടാന്‍ അവസരം ലഭിച്ചിട്ടില്ല. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പഞ്ചാബ് നിലവില്‍ എട്ടാമതാണ്.
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ വരും മത്സരങ്ങളില്‍ ഗെയ്ലിനെ കളിപ്പിച്ചേക്കുമെന്ന് ബാറ്റിങ് കോച്ച് വസീം ജാഫറും വ്യക്തമാക്കി