അഹമ്മദാബാദ്: ഗുജറാത്തിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ 75 മുനിസിപ്പാലികളില്‍ 47ഉം സ്വന്തമാക്കി ബിജെപി, കോണ്‍ഗ്രസിന് 16 മുനിസിപ്പാലികളും ലഭിച്ചു. എന്‍ സി പി, ബി എസ് പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മുനിസിപ്പാലികള്‍ വീതവും ലഭിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച ആയിരുന്നു ഫലപ്രഖ്യാപനം. സ്വതന്ത്രര്‍ക്ക് 4 മുനിസിപ്പാലികള്‍ ലഭിച്ചപ്പോള്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതെ 6 മുനിസിപ്പാലികളില്‍ തൂക്കുഭരണത്തിന് സാധ്യത.
ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 182ല്‍ 99 സീറ്റുകളും സ്വന്തമാക്കി ബിജെപി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്.