കർണാടകയിലും ത്രിപുര ആവർത്തിക്കുന്നു . തൃപുരയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയിരുന്നു .ഇതേ തന്ത്രമാണ് ഇപ്പോള്‍ ബിജെപി കര്‍ണാടകയിലും നടപ്പാക്കുന്നത് എന്നാണ് പറയപ്പെടുന്നത് .
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് തവണ അഫ്സല്‍പൂര്‍ എംഎല്‍എയായ മല്ലികയ വെങ്കയ്യ ഗട്ടര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കൂടാതെ ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുമ്ബോള്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനം അതിനുള്ള ഉത്തരം കണ്ടെത്തി. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാര്‍ച്ച് 30, 31 തീയ്യതികളില്‍ മൈസൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. ആ സന്ദര്‍ഭത്തിലാണ് ബിജെപിയില്‍ ചേരുകയെന്നും ഖട്ടര്‍ പറഞ്ഞു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കുക. മെയ് 15ന് ഫലവും അറിയാം. ഈ സന്ദര്‍ഭത്തിലാണ് ഖട്ടറിന്റെ കാലുമാറ്റം.
ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണാടയകമാണ് ജാതി-രാഷ്ട്രീയം വാഴുന്ന കര്‍ണാടകയില്‍ അതേ അടവുനയം തന്നെയാണ് ബിജെപി ഈ പ്രാവശ്യവും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ ജാതി നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇത്രയും കാലം കോണ്‍ഗ്രസിന് വോട്ടു ചെയ്ത വൊക്കലിംഗക്കാരുടെ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ സ്പ്ലീറ്റാകുമെന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. എസ്.എം കൃഷ്ണ ബിജെപിയില്‍ കാല് കുത്തിയതാണ് കാരണം. എന്നാല്‍ വൊക്കലിംഗയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് ദേവഗൗഡ ആയതിനാല്‍ നല്ലൊരു ശതമാനം വോട്ടും ജെഡിഎസിനു തന്നെ പോകും. അതുകൊണ്ടുതന്നെ ജെഡിഎസ് ആരെ സപ്പോര്‍ട്ടു ചെയ്യും എന്നത് നിര്‍ണായകമാണ്.
കൂടുതൽ വിവരങ്ങൾ കാത്തിരുന്ന് കാണാം .