ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം (വീഡിയോ)

home-slider world news

ഇന്‍ഡോര്‍: ഹിന്ദു ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന്റെ പേരില്‍ മുസ് ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുസ് ലിം വഴിയോര കച്ചവടക്കാരന്റെ തലയില്‍ സംഘം ചേര്‍ന്ന് അടിക്കുന്നതും വില്‍പ്പനക്ക് കൊണ്ട് സാധനങ്ങള്‍ വാരിവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ക്ഷേത്രത്തിന് സമീപം എന്തിനാണ് എത്തിയതെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബാഗില്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഹിന്ദുത്വര്‍ സംശയത്തോടെ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു. ഹുസൈന്‍ ഹൈദരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹിന്ദു യുവതിയുടെ കൂടെ ബസില്‍ യാത്ര ചെയ്തു എന്ന് ആരോപിച്ച്‌ മംഗളൂരുവില്‍ മുസ് ലിം യുവാവിന് നേരെയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ബസ് തടഞ്ഞ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെയും യുവതിയേയും പോലിസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *