ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം , ഒരു രൂപ പോലും അതില്‍ ഇടരുത് ; സർക്കാരിനെതിരെ സൂപ്പർ താരത്തിന്റെ ഷിറ്റ് ;

home-slider kerala politics

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താരങ്ങളും രംഗത്തുവന്നിരുന്നു. അനുശ്രീ, നവ്യ നായര്‍, ഭാമ, തുടങ്ങി നിരവധി പേരാണ് ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരങ്ങളുടെ പ്രതികരണം വൈറലായി മാറിയത്. കോടതി വിധിയെ മാനിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായി ഇതിനോട് യോജിപ്പില്ലെന്നായിരുന്നു പലരും പറഞ്ഞത്. ആചാരപ്രകാരമുള്ള കാര്യങ്ങള്‍ നടക്കട്ടെയെന്നും നിഷിദ്ധമായ കാര്യം ചെയ്യാനുള്ള ആവേശമാണ് ഇപ്പോള്‍ കാണുന്നതെന്നുമായിരുന്നു ചില താരങ്ങള്‍ പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി സുരേഷ് ഗോപിയും രംഗത്തുവന്നിട്ടുണ്ട്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ താന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അങ്ങേയറ്റം വേദനയോടെയാണ് ഇതേക്കുറിച്ച്‌ കുറിക്കുന്നതെന്നും താരം പറയുന്നു. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും ഒരു രൂപ പോലും അതില്‍ ഇടരുതെന്നും താരം പറയുന്നു. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ പിടിയില്‍ നിന്നും അമ്ബലങ്ങളെ രക്ഷിക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറയുന്നു.

ഭക്തര്‍ തന്നെ മുന്‍കൈ എടുത്ത് അമ്ബലങ്ങള്‍ നിര്‍മ്മിക്കണമെന്നും ഇക്കാര്യത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വിധി അയ്യപ്പന്‍ പുറപ്പെടുവിച്ചതെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ എല്ലായിടത്തും ഇതേക്കുറിച്ച്‌ വിശദീകരണം നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം പറയുന്നു. അധികം വൈകാതെ തന്നെ അയ്യപ്പ ഭക്തര്‍ നടത്തി വരുന്ന പ്രതിഷേധത്തിന്റെ ശക്തിയെക്കുറിച്ച്‌ സര്‍ക്കാരിന് ബോധ്യമാവുമെന്നും സുരേഷ് ഗോപി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *