ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് അധികസമയം സംസാരിച്ചത് ചൊടിപ്പിച്ചു; സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നത് പ്രണയപ്പക; സംഭവം നടന്നത് ഹരിയാന ധനമന്ത്രിയുടെ സ്‌കൂളില്‍

home-slider indian

ഹരിയാന: ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധികസമയം സംസാരിച്ചതിന്റെ പേരില്‍ സഹപാഠികള്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെതകുത്തിക്കൊന്നു. ഹരിയാനയിലെ ജിന്ദില്‍ ധനമന്ത്രി ക്യാപറ്റന്‍ അഭിമന്യുവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് കഴിഞ്ഞദിവസം ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

അന്‍കുഷ് എന്ന 18 വയസുകാരനാണ് കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാല്മണിയോടെയാണ് സംഭവം. അങ്കുഷിന്റെ നാല് സഹപാഠികള്‍ക്കും കുത്തേറ്റിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ഉണ്ടായ ചെറിയ വഴക്കിന് ശേഷമാണ് ഇത്തരത്തില്‍ ആക്രമണത്തിലേക്ക് കുട്ടികള്‍ കടന്നത്. നാല് പേര്‍ ചേര്‍ന്നാണ് കൊലനനടത്തിയത്.

ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധികമായി സംസാരിക്കുന്നതാണ് നാല്‍വര്‍ സംഘത്തെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നേരത്തെയും ഇവര്‍തമ്മില്‍ കലഹിച്ചിരുന്നു. നാലുപേരുടേയും ബാഗില്‍ കത്തിയുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ക്ലാസ് അവസാനിപ്പിച്ച്‌ അദ്ധ്യാപിക പോയ ഉടനെ കത്തിയെടുത്ത് നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് അദ്ധ്യാപിക എത്തിയ ശേഷമാണ് ഇവരെ പിരിച്ചുവിട്ടത്.

അങ്കുഷിന്റെ വയറിനും പുറത്തുമാണ് കുത്തേറ്റത്. ഇയാളുടെ ഒരു സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഗുരുഗ്രാമിലെ മെഡാന്റാ ആശുപത്രിയിലേക്ക് അങ്കുഷിനെ മാറ്റി. അവിടെ വച്ചായിരുന്നു മരണം. നാല് പേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *