ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വന്‍ പണി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ ദേശീയ ടീം. അന്താരാഷ്ട്ര മത്സരത്തില്‍ കൊറോണ പറഞ്ഞ് ഇംഗ്ലീഷ് ക്ലബുകള്‍ അവരുടെ ലാറ്റിനമേരിക്കന്‍ താരങ്ങളെ ഇന്റര്‍നാഷണല്‍ ബ്രേക്കിന് പോകാന്‍ അനുവദിച്ചിരുന്നില്ല. ഇതിന് പകരമായ ഫിഫയുടെ നിയമം ഉപയോഗിച്ച് ബ്രസീല്‍ ദേശീയ ടീം അവരുടെ പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ക്ക് വിലക്ക് നല്‍കിയിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വിട്ടുകൊടുക്കാത്ത താരങ്ങളെ 5 ദിവസത്തേക്ക് ബാം ചെയ്യാന്‍ രാജ്യത്തിന് ഫിഫ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതാണ് ബ്രസീല്‍ ഉപയോഗിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വലിയ താരങ്ങള്‍ ഒക്കെ ഇത് കൊണ്ട് ക്ലബിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഈ താരങ്ങള്‍ക്ക് കളിക്കാന്‍ ആവില്ല. എട്ടു പ്രധാന താരങ്ങള്‍ ആണ് വിലക്ക് നേരിടുക. ലിവര്‍പൂള്‍ താരം അലിസണ്, ഫബീനോ, ഫര്‍മീനോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണ്, ജീസുസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്സിന്റെ റഫീന, എവര്‍ട്ടന്റെ റിച്ചാര്ല്സണ് എന്നിവര്‍ ആകും വിലക്ക് നേരിടുക. ഇതില്‍ ക്ലബുകള്‍ ഫിഫയ്ക്ക് അപ്പീല്‍ നല്‍കും.