ക്രിസ്റ്റ്യാനോയുടെ അദ്ഭുത ഗോള്‍: യുവന്‍റസിനെ തകര്‍ത്ത് റയല്‍ (3-0)

football home-slider

ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ മികച്ച ഗോളുകേൾക്കാണ് ഇന്നലെ ചാമ്ബ്യന്‍സ് ലീഗ് സാക്ഷിയായി. 3,64 മിനിട്ടുകളിലായി രണ്ട് തവണയാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ ഗോളടിച്ചത്. ചാമ്ബ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ റോണോ ഗോള്‍ നേട്ടത്തോടെ കുതിക്കുകയാണ്. ഇസ് കോയുടെ ക്രോസില്‍ നിന്നാണ് റോണോ ആദ്യ ഗോള്‍ നേടിയത്.

ഇതിനു പിന്നാലെ ടോണി ക്രൂസി​​ന്റെ ഒരു ഷോട്ട് യുവന്‍റസ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. പിന്നാലെയാണ് ചാമ്ബ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച ഗോള്‍ പിറന്നത്. ഡാനി കര്‍ജാല്‍ നല്‍കിയ ക്രോസ്സ് വായുവില്‍ ഉയര്‍ന്ന് ക്രിസ്റ്റാനോ വലയിലെത്തിക്കുമ്ബോള്‍ സാക്ഷാല്‍ ജിയാന്‍ ലൂയി ബഫണ്‍ കാഴ്ചക്കാരനായി.
റോണോയുടെ ഗോള്‍ ഇറ്റാലിയന്‍ കാണികളെപ്പോലും ഞെട്ടിച്ചു.

ഇതിനിടെ പോളോ ദിബാല രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. 72 മിനിറ്റില്‍ മാഴ്സലോയിലൂടെ യുവന്‍റസ് വധം റയല്‍ പൂര്‍ത്തിയാക്കി.

ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ മറ്റൊരു പോരാട്ടത്തില്‍ സെവിയ്യയെ ജര്‍മന്‍ വമ്ബന്മാരായ ബയേണ്‍ മ്യൂണിക് തകര്‍ത്തു ( 2 – 1 ). 32 മിനിറ്റില്‍ സരാ ബിയ സെവിയ്യയെ മുന്നിലെത്തിച്ചു. അഞ്ചു മിനിട്ടിനകം ജീസസ് നവാസ് ഗോള്‍ നില തുല്യമാക്കി.68 മിനിട്ടില്‍ തിയാഗോ അല്‍ കന്ദാര ബയേണി​​െന്‍റ വിജയ ഗോള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *