ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഭാര്യ ഹസിന്‍ ജാഹാന്‍ നല്‍കിയ പാരാതിയെ തുടർന്നാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഒരു സ്ത്രീയുമായി ഷമി നടത്തുന്ന ചാറ്റിംഗിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടാണ് ഭാര്യയുടെ ആരോപിച്ചത്. ഇതിന് തെളിവായി ചില ചിത്രങ്ങളും ഹസിന്‍ പുറത്ത് വിട്ടിട്ടുണ്ട്. രണ്ട് വര്‍ഷമായി ഷമിയുടെ കുടുംബം തന്നെ ഉപദ്രവിക്കുകയാണെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും ഹസിന്‍ പറഞ്ഞു .