ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാൻ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍; നാണം കെട്ടു ഓസ്‌ട്രേലിയ ; ഞെട്ടി ക്രിക്കറ്റ് ലോകം

home-slider sports

ദ​ക്ഷി​ണാ​ഫ്രി​ക്ക- ആസ്‌ത്രേലിയ മൂ​ന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവം കൂടുതൽ കുഴപ്പങ്ങളിലേക്കു . സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ ക്യാപറ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിര്‍ദ്ദേശം നൽകിയതോടെ സ്മിത്തിന്റെ രാജ്യാന്തര കരിയര്‍ പ്രതിസന്ധിയിലായിരിക്കുകയാണ് . രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ദേശീയ കായിക കമ്മീഷന്‍ വൃത്തങ്ങളും വ്യക്തമാക്കി.

ഇതോടെ സാ​ന്‍​ഡ്പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പന്തില്‍ കൃത്രിമം കാട്ടിയ ഓ​സ്ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് , ഹെഡ് കോച്ച്‌ ഡാരന്‍ ലീമാന്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യത തെളിഞ്ഞു.

കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് സാ​ന്‍​ഡ്പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ​ന്ത് ചു​ര​ണ്ടു​ന്ന വീ​ഡി​യോ പുറത്തു വന്നതോടെ ഓസ്‌ട്രേലിയന്‍ ടീം വന്‍ നാണക്കേട് വിളിച്ചു വരുത്തിയിരുന്നു.

ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍ കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് നടത്തി ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു

നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.

ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്ബോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറഞ്ഞു. എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .

Leave a Reply

Your email address will not be published. Required fields are marked *