കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ തട്ടിപ്പു ആരോപണവുമായി ബിജെപി ; കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വിവരങ്ങള്‍ മറച്ചുെവച്ച് തട്ടിപ്പുനടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ഇതുസംബന്ധിച്ച രേഖകള്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടു.
പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ:-
2011ല്‍ കോടിേയരി നിയമസഭയിലേക്ക് മത്സരിക്കുേമ്ബാള് ഭാര്യ വിനോദിനിയുടെ പേരില്‍ വീടുള്ളതടക്കം രണ്ട് സ്ഥലങ്ങള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടിനും കൂടി 4.5 ലക്ഷമാണ് വില കാണിച്ചത്. എന്നാല്‍, ഇൗ സ്ഥലങ്ങള്‍ ഇൗടുവെച്ച് വിനോദിനി 2009ല്‍ സി.പി.എം നിയന്ത്രണത്തിലുള്ള ചൊക്ലി സര്‍വിസ് സഹകരണ ബാങ്ക്, കോടിയേരി സര്‍വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നായി 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2009ല്‍ 18 ലക്ഷം രൂപ വായ്പ ലഭിച്ച സ്ഥലങ്ങള്‍ക്കാണ് 2011ല്‍ നല്കിയ സത്യവാങ്മൂലത്തില്‍ 4.5 ലക്ഷം മതിപ്പുവില കാണിച്ചതെന്ന് രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. 2014ല്‍ 13.5 സെന്റ് സ്ഥലം 45 ലക്ഷം രൂപക്ക് നിഖില്‍ രാജന് എന്നയാള്‍ക്ക് വിറ്റു.
2015 ജൂണ്‍ 30ന് കോടിയേരി ഗവര്‍ണര്‍ക്ക് നല്കിയ സത്യവാങ്മൂലത്തില്‍ ശേഷിച്ച ഒരു സ്ഥലത്തിന് നാലര ലക്ഷം രൂപയാണ് കാണിച്ചത്. 4.5 ലക്ഷം രൂപ മതിപ്പുവില കാണിച്ച സ്ഥലം 45 ലക്ഷം രൂപക്ക് വിറ്റശേഷം പണം എന്തുചെയ്തെന്ന് വിവരമില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു. കൊടുത്താൽ വാർത്തകൾക്കായി കാത്തിരിക്കാം ;