കോൺഗ്രസ്സുമായി ഒന്നിക്കുമോ? കിടിലൻ പ്രതികരണവുമായി യെച്ചൂരി ;

home-slider politics

കോണ്‍ഗ്രസ് പോലുള്ള മതേതര കക്ഷികളുമായി ഒന്നിച്ച്‌ പോകണമെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി യെച്ചൂരി രംഗത്ത് . കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുമായി ഒരു സഖ്യവും വേണ്ട. എന്നാല്‍ യോജിപ്പിലെത്തെണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി പറഞ്ഞത് ഇങ്ങനെ;
ഒരു നിലപാടിലേക്കെത്താന്‍ പാര്‍ട്ടിക്ക് കഴിയണം. ഇത് ഞാന്‍ കേന്ദ്ര കമ്മിറ്റിയോട് ചോദിച്ചു വാങ്ങിയ അവസരം. ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയല്ല. അത്തരം പ്രചാരണം നടക്കുന്നുണ്ട്. ബിജെപിക്കെതിരേയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി നിലപാടെന്ത് എന്നതിന് ഉത്തരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ധാരണ പോലും വേണ്ടെന്ന് എഴുതി വയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അടവുനയത്തില്‍ എഴുതി വച്ചിട്ട് പിന്നോട്ടു പോകാന്‍ കഴിയില്ല. മതേതര കക്ഷികളുമായി ഒന്നിക്കണം എന്ന ആശയത്തിന്റെ വാതില്‍ പൂര്‍ണമായി അടയ്ക്കരുത്. പാര്‍ട്ടിയില്‍ യോജിപ്പു വേണം. യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *