കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ തിരുവല്ലയില്‍ സി.പി.എം പൊതുയോഗം; അനങ്ങാതെ പൊലീസ്​

politics

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സി.​പി.​എ​മ്മി​െന്‍റ പൊ​തു​യോ​ഗം. സ​മ്ബൂ​ര്‍ണ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്ത്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.

സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന​ന്ദ​ഗോ​പ​ന്‍ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കു​റ്റൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം മ​തി​ല്‍ ത​ക​ര്‍ത്ത് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. സ​ഞ്ചു​വും നേ​താ​ക്ക​ള്‍ക്കൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

കേ​സി​ല്‍ ഏ​ഴാം പ്ര​തി​യാ​യ സ​ഞ്ജു​വി​നെ പൊ​ലീ​സ്​ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു​ള്ള പ​രി​പാ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സും ബി.​ജെ.​പി​യും രം​ഗ​ത്തു​വ​ന്നു. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് സ്ഥാ​ന​മേ​റ്റെ​ടു​ത്ത ച​ട​ങ്ങി​ല്‍ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ്​ നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​തി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നേ​താ​ക്ക​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് ശ്യാം ​മ​ണി​പ്പു​ഴ തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *