കോവിഡില്‍ കുടുങ്ങി മീന്‍പിടിത്തം മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍

home-slider kerala

ബേപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍. ക്ലസ്​റ്റര്‍, ക്രിട്ടിക്കല്‍ ക െണ്ടയ്​ന്‍മെന്‍റ് സോണുകളില്‍ പെട്ട സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളും, പൂര്‍ണതോതില്‍ അടച്ചതിനാല്‍, സീസണ്‍ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ്​ നിരോധനവും ചേര്‍ന്ന് വന്നപ്പോള്‍, കോടികളുടെ മുതല്‍മുടക്കുള്ള യന്ത്രവത്കൃത ബോട്ടുകള്‍ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉടമകള്‍ക്കുണ്ടായത്. കോവിഡി​െന്‍റ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചാല്‍ നഷ്​ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായി.

മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാല്‍ സംസ്കരണ-സംഭരണ ശാലകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. മേഖലയിലെ വ്യവസായികള്‍ക്ക് ശതകോടികളുടെ നഷ്​ടമാണ് കോവിഡ് കാരണം സംഭവിച്ചത്. പ്രതിവര്‍ഷം 6,000 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്ത് നേടിത്തരുന്ന മത്സ്യ സംസ്കരണ കയറ്റുമതിമേഖലയും, ആഭ്യന്തരവിപണിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് മഹാമാരിയിലും മത്സ്യബന്ധനം ഒരു തടസ്സവുമില്ലാതെ നടക്കുന്നു. സമുദ്രോല്‍പന്ന സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡി​െന്‍റ സമൂഹവ്യാപനം മത്സ്യമേഖലയിലൂടെ ആരംഭിച്ചതാണ് വലിയ ആഘാതമായത്. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍നിന്നും വിപണന കേന്ദ്രങ്ങളില്‍നിന്നും സമ്ബര്‍ക്കസാധ്യതകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, മീന്‍പിടിത്തക്കാരായ ഇതര സംസ്ഥാനക്കാര്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നതും മേഖലയെ പിറകോട്ടടിച്ചു. മത്സ്യ-അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മ, ആയിരക്കണക്കിനാളുകളെ കഷ്​ടത്തിലാക്കിയതോടെ, പല തീരദേശ ഗ്രാമങ്ങളും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്.

ക്രിസ്മസ് വിപണി മുന്നില്‍കണ്ട് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സമുദ്രോല്‍പന്നങ്ങള്‍ക്ക് വലിയ ഓര്‍ഡര്‍ നല്‍കുന്ന സമയത്താണ് മേഖല വന്‍പ്രതിസന്ധിയിലായത്.

ഫിഷറീസ് വകുപ്പി​െന്‍റയും ആരോഗ്യ പ്രവര്‍ത്തകരുടെയും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള മീന്‍പിടിത്തത്തിനും വിപണനത്തിനും ഉത്തരവുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *