ഇടുക്കിയില്‍ തിരിമുറിയാതെ മഴ; അണക്കെട്ട് തുറന്നതോടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ടൗണ്‍ ഭീഷണിയില്‍; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം; 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്ത്; സഹായവുമായി കേന്ദ്രസര്‍ക്കാരും കര്‍ണാടക-തമിഴ്നാട് സര്‍ക്കാരുകളും; കേന്ദ്രസംഘത്തെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; കോഴിക്കോടും മലപ്പുറത്തും മഴ കുറഞ്ഞു; ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തര സഹായം.*
*അഞ്ചാമത്തെ ഷട്ടറും തുറന്നു; ചെറുതോണിയിലൂടെ ഒഴുക്കി കളയുന്നത് സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളം; നീരൊഴുക്ക് സെക്കന്റില്‍ അഞ്ച് ലക്ഷം; ആശങ്കയുടെ മുള്‍മുനയില്‍ ഇടുക്കിയും എറണാകുളവും; ചെറുതോണിയില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വൈദ്യുത ബോര്‍ഡ്; ഇടമലയാര്‍ ഡാമിലെ ഷട്ടറും അടയ്ക്കില്ല; ചെറുതോണി പട്ടണം മുങ്ങുമെന്ന ആശങ്ക ശക്തം; ആലുവയും നെടുമ്പാശേരിയും കൊച്ചിയും ഭീതിയിലേക്ക്; കക്കി ഡാം തുറന്നതോടെ കുട്ടനാട് വീണ്ടും മുങ്ങും; പ്രളയജലത്തില്‍ വിറച്ച് കേരളം.*
*ഇടുക്കിയില്‍ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതര്‍; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങള്‍ വെള്ളത്തിലായി; മുല്ലപ്പരിയാറില്‍ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും.*
*ഈ വര്‍ഷത്തേത് മഴയുടെ തോത് അളക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ശക്തമായ മഴ.*
*ചരിത്രത്തിലാദ്യമായി ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു; സെക്കന്റില്‍ ഒഴുകുന്നത് ആറ് ലക്ഷം ലിറ്റര്‍ വെള്ളം.*
*ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ജലം തുറന്ന് വിടുമെന്ന് മന്ത്രി.*
*ആലുവ,പെരുമ്പാവൂർ മേഖലയില്‍ നിന്നും 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; സൈന്യം ആലുവയില്‍ എത്തി; പ്രളയദുരന്തം വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കേരളത്തിലേക്ക്; പൊതുപരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി നാളെ ഹെലികോപ്ടറില്‍ പ്രളയമേഖല നിരീക്ഷിക്കും; പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ആലുവ ബലിതര്‍പ്പണ ചടങ്ങിന് മാറ്റമില്ല.*
*സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ഗവര്‍ണറുടെ സ്വാതന്ത്ര്യദിന സത്കാരം റദ്ദാക്കി; ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യും’; സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം.*
*’കാഴ്ച്ച കാണാന്‍ പോകരുത്, സെല്‍ഫി അല്ല ജീവനാണ് വലുത്’; ‘സംസ്ഥാനത്ത് ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്ന് വിടുകയും ചെയ്യുന്നത് ആദ്യം’; ഡാമുകള്‍ തുറന്ന് വിട്ട സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.*
*മഴക്കെടുതി വിലയിരുത്താന്‍ രാജ് നാഥ് സിങ് കേരളത്തിലേക്ക്; നാളെ കൊച്ചിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും; ‘കേരളത്തിന് എല്ലാ സഹായവും ഉറപ്പ്’.*
*ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയത് മുപ്പതോളം വിദേശികള്‍; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് ഉപദേശിച്ച് അമേരിക്ക; സ്ഥിതി ആശങ്കാജനകമെന്ന് വിലയിരുത്തല്‍; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് പോകരെതുന്ന് പൗരന്മാര്ക്ക് നിര്‍ദ്ദേശം; കാലവര്‍ഷം ടൂറിസ്റ്റുകളേയും അകറ്റും.*
*മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാറിനടുത്ത പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ സബ് കലക്ടര്‍ യുഎന്‍ പ്രേംകുമാര്‍ സന്ദര്‍ശിച്ചു; റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു; റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം മാറ്റുമെന്ന ഉറപ്പില്‍ സൗദിയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള സഞ്ചാരികള്‍ ശാന്തരായി മുറികളിലേക്ക് മടങ്ങി.*
️ *രണ്ടാഴ്ച മുമ്പ് കയറിയ വെള്ളം ഇറങ്ങി തീരും മുമ്പ് ഇതാ വീണ്ടും വെള്ളം ഇരച്ചെത്തുന്നു; പമ്പയിലെ അണക്കെട്ടുകള്‍ ഓരോന്ന് ഓരോന്നായി തുറന്ന് തുടങ്ങിയതോടെ വീണ്ടും മുങ്ങി താഴാന്‍ ഒരുങ്ങി കുട്ടനാട്; ആനത്തോട്, കൊച്ചു പമ്പ ഡാമുകളിലെ വെള്ളം ഇന്ന് കുട്ടനാട്ട് എത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാതെ പാവങ്ങള്‍; സര്‍ക്കാരിനും എത്തും പിടിയുമില്ല.*
*യാത്രക്കാര്‍ക്ക് പരിഭ്രാന്തി വേണ്ട; പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; കനത്ത മഴ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല; വിമാനങ്ങള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സിയാല്‍*
*മുട്ടാർ പുഴക്ക് സമീപമുള്ള വീട്ടിൽ മഴവെള്ള പാച്ചിലില്‍ ഒഴുകിയെത്തിയ മലമ്പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ പെട്ടു; ഏറ്റെടുക്കാന്‍ പൊലീസ് വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് മുങ്ങി*
*പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ; കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം;ദുരിതാശ്വാസ ക്യാമ്പുകളിൽ അതിവേഗത്തില്‍ ക്രമീകരണമൊരുക്കുന്നു; ദുരിത ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും അർഹരായ എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകും . ചെളി അടിഞ്ഞ് കൂടിയ വീടുകൾ വൃത്തിയാക്കാൻ ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കും. മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു*
*കര്‍ക്കടക വാവുബലി: ആലുവ മണപ്പുറത്തെ സുരക്ഷ ശക്തമാക്കി; പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം; ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്ക്; കാലടി ചേലാമറ്റം ക്ഷേത്രത്തിലും സുരക്ഷ കര്‍ശനമാക്കി.*
*കേരളത്തിലെ മഴക്കെടുതി: ഓണാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ‘ആഘോഷത്തിനായി ചെലവാക്കുന്ന 30 കോടി ദുരിതാശ്വാസത്തിനായി നീക്കിവെക്കണം’.*
*വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം; മഴയിലും മലവെള്ളപ്പാച്ചിലിലും റോഡും പാലവും ഒലിച്ചുപോയി; നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു;രണ്ട് സ്ഥലത്ത് വീണ്ടും ഉരുള്‍പ്പൊട്ടല്‍; വെള്ളാരം കുന്നില്‍ ഒരാള്‍ ഒറ്റപ്പെട്ടു; നാല്പതോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിൽ ; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേവിയും.*
️ *ആലുവയില്‍ നിന്നുള്ള കുടിവെള്ള വിതരണം തടസപ്പെടില്ല: കലക്ടറുടെ ഉറപ്പ്. പ്രതിദിനം 290 ദശലക്ഷം ലിറ്റർ വെള്ളമാണ് ആലുവയിൽ നിന്ന് ശുദ്ധീകരിച്ച് കൊച്ചി നഗരത്തിൽ വിതരണം ചെയ്യുന്നത് അതിപ്പോൾ 238 ദശലക്ഷം ആയി കുറച്ചിട്ടുണ്ട്. വെള്ളം പരിമിതപ്പെടുത്തി ഉപയോഗിക്കണമെന്നും കളക്ടർ മുഹമ്മദ് വൈ സഫീറുള്ള*
*കനത്ത മഴ തുടരുന്നു; തൃശൂരില്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.*
*പ്രളയഭൂമിയില്‍ രക്ഷാദൗത്യത്തിനായി സംസ്ഥാനത്തെ വനിതാ കമാന്റോകളും; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് വിന്യസിക്കും; മഴക്കെടുതിയില്‍ വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ‘പിടിവീഴുമെന്ന്’ ബെഹ്റ.*
*സംസ്ഥാനത്തെ മഴക്കെടുതിയില്‍ സഹായവുമായി രംഗത്തിറങ്ങണം; ‘ചെറിയ സഹായവും വലിയ ആശ്വാസം’; പി.എസ് ശ്രീധരന്‍പിള്ള.*