മിഠായിത്തെരുവ്: മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ നാലു കടകളിലാണ് മോഷണശ്രമം നടന്നത്. ഫഫീര്‍ ട്രേഡേര്‍സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നീ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതില്‍ ഷങീര്‍ ട്രേഡേര്‍സില്‍ നിന്നും 25000 രൂപ നഷ്ടപ്പെട്ടതായി കടയുടെ ഉടമ പരാതിപ്പെട്ടു. ഈ കടയുടെ ഭാഗത്തുള്ള സി സി ടി വി കാമറ സ്ഥാനം മാറ്റിയതായും പരാതിയിൽ പറയുന്നു.
മിഠായിത്തെരുവില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് വ്യാപാരികള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
