കോലിയുടെ ‘ട്രംപറ്റ് ആഘോഷം’; ബാര്‍മി ആര്‍മിയെ കോലി അപമാനിച്ചെന്ന് ആരാധകര്‍

cricket sports

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ നാലാം മത്സരത്തിലെ ജയം കോലിയും സംഘവും മതിമറന്നാണ് ആഘോഷിച്ചത്. 157 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം ജയിച്ച്‌ കയറുമ്ബോള്‍ ആഘോഷങ്ങളില്‍ ഇന്ത്യന്‍ സ്കിപ്പര്‍ വിരാട് കോലി അല്പം അതിരുകടന്നു.

കോലി ട്രംപറ്റ് വായിക്കുന്ന തരത്തിലൊരു ആംഗ്യം പുറത്തെടുക്കുകയും ചെയ്തു. ടെസ്റ്റിന്റെ അഞ്ചാം ദിനം രണ്ടു തവണയാണ് കോലി ട്രംപറ്റ് ഊതുന്ന തരത്തില്‍ ആഘോഷപ്രകടനം നടത്തിയത്.

ബാര്‍മി ആര്‍മിയെ കോലി അപമാനിച്ചെന്നായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പരാതി. എന്നാല്‍ പരാതികളോ, പരിഭവമോ ഇല്ലാതെ വിഷയം രസകരമായാണ് ബാര്‍മി ആര്‍മി കൈകാര്യം ചെയ്തത്.

കോലിയ്ക്ക് ഞങ്ങളുടെ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും അതിനുള്ള സൂചനയാണ് ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചതെന്നും ബാര്‍മി ആര്‍മി കുറിച്ചു.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *