കോമണ്‍വെല്‍ത്ത് ഗെയിംസ് :ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ ഡബിള്‍സില്‍ വിജയവും അന്ന സ്വന്തമാക്കി. ഡബിള്‍സില്‍ വിജയിച്ചുവെങ്കിലും ഇന്ത്യയോട് വെയില്‍സ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു .
പതിനൊന്നാം വയസ്സില്‍ സീനിയര്‍ ടീമില്‍ അന്ന എത്തിയതില്‍ അത്ഭുതമില്ലെന്നാണ് താരത്തിന്റെയും വെയില്‍സിന്റെയും കോച്ചുമാര്‍ പറയുന്നത്. ഭാവിയില്‍ ലോക ടേബിള്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്ഥിരം കേള്‍ക്കുവാന്‍ പോകുന്ന പേരാണ് താരത്തിന്റേതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായം.