കോണ്‍ഗ്രസ് നിയന്ത്രിത ബാങ്കില്‍ ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകന് നിയമനം; അന്വേഷിക്കാന്‍ കെ.പി.സി.സി

politics

പഴയങ്ങാടി: കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്​ണന്‍ ചെയര്‍മാനായ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പഴയങ്ങാടി അര്‍ബന്‍ കോ-ഓപറേറ്റിവ് ബാങ്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ കെ.പി.സി.സി സംഘടനതല അന്വേഷണത്തിനുത്തരവിട്ടു.

നിയമനവുമായി ബന്ധപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കാപ്പാടന്‍ ശശിധരന്‍, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. കരുണാകരന്‍ മാസ്​റ്റര്‍, കല്ലാശ്ശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാല്‍ എന്നിവര്‍ കെ.പി.സി. സി. പ്രസിഡന്‍റിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.അനില്‍കുമാര്‍, കണ്ണൂരി െന്‍റ സംഘടന ചുമതലയുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അടിയന്തര അനേഷണം നടത്തി മൂന്നു ദിവസത്തിനുള്ളില്‍ റി​പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി ആവശ്യപ്പെട്ടതായാണ് വിവരം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയ പരാതിയില്‍ കെ.പി.സി.സി നേരിട്ട് അന്വഷണം പ്രഖ്യാപിച്ചതോടെ പഴയങ്ങാടി അര്‍ബന്‍ കോഓപ് ബാങ്കിനു മുന്നില്‍ യൂത്ത്​ കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആരംഭിച്ച പ്രതിഷേധസമരം നിര്‍ത്തിവെച്ചതായി ജില്ല പ്രസിഡന്‍റ് സുധീപ് ജെയിംസ് അറിയിച്ചു.

യോഗ്യരായ കോണ്‍ഗ്രസി െന്‍റയും യൂത്ത് കോണ്‍ഗ്രസിന്‍െറയും നിരവധി പ്രവര്‍ത്തകര്‍ തൊഴില്‍രഹിതരായി പുറത്തുനില്‍ക്കെയാണ് റാങ്ക്​ ലിസ്​റ്റില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ കോഴ വാങ്ങി സി.ഐ.ടി.യു അംഗത്തി െന്‍റ മകനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയതെന്നാരോപിച്ചായിരുന്നു യൂത്ത്​ കോണ്‍ഗ്രസ് സമരം തുടങ്ങിയത്.

യൂത്ത്​ കോണ്‍ഗ്രസ് സമരം ശക്​തമാക്കിയതോടെയാണ് സംസ്ഥാനനേതൃത്വം ധിറുതിപിടിച്ച്‌ അന്വേഷണത്തിനുത്തരവിട്ടത്

Leave a Reply

Your email address will not be published. Required fields are marked *