കോടിയേരി പറഞ്ഞതു കള്ളം , ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നാണം കെട്ട വ്യവസായമാണോ ബിനോയ് ദുബായില്‍ നടത്തുന്നത് : കുമ്മനം കൊലമാസ്സ് ;

bjp home-slider politics

തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ,

കുമ്മനത്തിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:-

മകനെതിരെ ദുബായില്‍ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ കോടിയേരി . ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയണം. ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായില്‍ നടത്തുന്നതെന്നും കുമ്മനം ചോദിച്ചു.

നിരവധി തവണ എം.എല്‍.എയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണം. ഇപ്പോള്‍ പുറത്തു വന്നതിലും വലിയ സാമ്ബത്തിക ഇടപാടുകളാണ് ബിനോയ് കോടിയേരി നടത്തിയിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും കുമ്മനം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ പറഞ്ഞു.

ഭരണത്തണലിലാണ് കോടിയേരിയുടെ മക്കള്‍ കോടികള്‍ സമ്ബാദിച്ചത്. പാര്‍ട്ടിയെ ഉപകരണമാക്കി സ്വത്ത് സമ്ബാദിക്കരുതെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഈ വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. സ്വന്തം പാര്‍ട്ടി സെക്രട്ടറിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കള്‍ നടത്തുന്നത്. പുത്രസ്നേഹം മൂലം അവരുടെ എല്ലാ തെറ്റുകള്‍ക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധപതിച്ചവെന്നും കുമ്മനം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *