കോടതി ഭരണം നിലച്ചു. കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌​ ജഡ്​ജിമാര്‍.

home-slider indian

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌​ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്. ജസ്​റ്റിസ്​ ജെ. ചേലമേശ്വാറാണ് ഇതിനു നേതൃത്വം നൽകിയത്.
ജഡ്​ജിമാരുടെ നിയമനം സംബന്ധിച്ച്‌​ സര്‍ക്കാറും ജുഡീഷ്യറിയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശീതസമരത്തിനിടയിലാണ്​ വാര്‍ത്താസമ്മേളനം നടന്നത്​.

ഞങ്ങള്‍ക്ക്​ രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്​. അതിനാലാണ്​ പ്രശ്​നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്​. ഇൗ സ്​ഥാപനം നിലനില്‍ക്കണം. ഭരണം തകർന്ന നിലയിലാണ്​. കാര്യങ്ങള്‍ നീങ്ങുന്നത് ശരിയായ രീതിയിലല്ല. ​ ചീഫ്​ ജസ്​റ്റിസി​െന കണ്ട്​ കത്ത്​ നല്‍കിയിരുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമാകണം. സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. പ്രതിഷേധം കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ്​. തങ്ങള്‍ നിശബ്​ദരായിരുന്നെന്ന്​ പറയരുതെന്നും ചേലമേശ്വര്‍ അറിയിച്ചു.

നീതിന്യായ വ്യവസ്​ഥയിലെ അസാധാരണ സംഭവമാണിതെന്ന്​ ചേലമേശ്വര്‍ പറഞ്ഞു . ഉച്ചക്ക്​​ 12 മണിയോടെ ചേലമേശ്വറി​​​​​​​െന്‍റ വസതിയിലാണ്​ വാര്‍ത്താസമ്മേളനം നടന്നത്​. ചേലമേശ്വറിനെ കൂടാതെ രഞ്​ജന്‍ ഗോഗോയ്​, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ്​ എന്നിവരാണ്​ കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കാണ്ടത്​.

Leave a Reply

Your email address will not be published. Required fields are marked *