കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളന്‍സ്റ്റീന്റെ രാജി അപ്രതീക്ഷിതമായിട്ടായിരുന്നു ഫുട്ബോൾ ലോകം എതിരേറ്റത് . റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മര്‍ദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ പറയുന്നുണ്ടെങ്കിലും ഇപ്പോൾ ടീമിന് തലവേദനയാവുന്നത് മറ്റൊന്നുമൂലമാണ് ,
റെനെ മുളന്‍സ്റ്റീന്‍ കൊണ്ടുവന്ന സൂപ്പര്‍ സൈനിംഗ്സ് ആയ ഡിമിറ്റാര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോയേക്കും എന്നാണു പുറത്തുവരുന്ന സൂചന . ഇരുതാരങ്ങളും റെനെ മുളന്‍സ്റ്റീന്‍ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ബെര്‍ബറ്റോവും ബ്രൗണും വിവിധ സന്ദര്‍ഭങ്ങളില്‍ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.
പരിക്കേറ്റ ബെര്‍ബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാര്‍ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ജനുവരിയില്‍ എട്ടാം വിദേശ താരത്തെ സൈന്‍ ചെയ്യാന്‍ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി. എന്തായാലും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം ,