മമ്മൂട്ടിയുടെ 70ാം പിറന്നാളിന് അദ്ദേഹത്തെ കാണാനായി കൊച്ചിയിലെ വസതിയില്‍ എത്തിയത് ആയിരങ്ങള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരാധകര്‍ തടിച്ചുകൂടിയതോടെ പോലീസെത്തിയാണ് ഇവരെ മടക്കി അയച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ആര്‍ക്കും മമ്മൂട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ല. കാരണം ഇത്തവണ മമ്മൂട്ടിയും കുടുംബവും പിറന്നാള്‍ ആഘോഷിക്കാനായി തങ്ങളുടെ മൂന്നാറിലെ എസ്റ്റേറ്റിലേക്ക് പോയിരുന്നു. ഇത് അറിയാതെയാണ് ആരാധകര്‍ കൊച്ചിയില്‍ എത്തിയത്.
രാത്രി കര്‍ഫ്യു നിലനില്‍ക്കെ ആളുകള്‍ ഇത്തരത്തില്‍ കൂട്ടം കൂടിയതിനെ തുടര്‍ന്ന് പൊലീസ് എത്തി ആരാധകരെ പിരിച്ച് വിടാന്‍ ശ്രമിക്കുകയായിരുന്നു. പിരിഞ്ഞു പോകാതിരുന്നപ്പോള്‍ ആരാധകരോട് പൊലീസ് ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍
പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ആളുകളോട്, വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന് പറയുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.
സെപ്റ്റംബര്‍ 6 രാത്രിയിലാണ് ആരാധകര്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുമ്ബില്‍ എത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായാണ് ആളുകള്‍ എത്തിയത്.