കൊവിഡ് ചതിച്ചാശാനേ; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അടിമുടി മാറുന്നു, സ്ഥാനാര്‍ത്ഥികളുടെ പോക്കറ്റ് കീറും

politics

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​കാ​ല​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​നോ​ട്ടു​മാ​ല,​ ​ഹാ​രം,​ ​സ്വീ​ക​ര​ണം,​ ​ജാ​ഥ​ക​ള്‍​ ​പാ​ടി​ല്ല.​ ​എ​ന്നാ​ലും​ ​പ്ര​ചാ​ര​ണ​ച്ചെ​ല​വി​ല്‍​ ​കാ​ര്യ​മാ​യ​ ​കു​റ​വു​ണ്ടാ​വി​ല്ല​. ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​പ്ര​ചാ​ര​ണ​ത്തി​നും​ ​ചു​വ​രെ​ഴു​ത്തു​ക​ള്‍​ക്കും​ ​ചെ​ല​വേ​റും.

പ്ര​ചാ​ര​ണ​ത്തി​ന് ​ക​ള​ര്‍​ ​പോ​സ്റ്റ​ര്‍​ ​വേ​ണം.​ ​ബാ​ന​റു​ക​ളും​ ​ചു​വ​രെ​ഴു​ത്തു​ക​ളും​ ​പ്ര​ചാ​ര​ണ​ബൂ​ത്തു​ക​ളും​ ​വേ​ണം.​ ​സ്ഥാ​നാ​ര്‍​ത്ഥി​ ​അ​ഞ്ചി​ല്‍​ ​താ​ഴെ​ ​അ​നു​യാ​യി​ക​ളു​മാ​യി​ ​മ​ണ്ഡ​ല​ത്തി​ല്‍​ ​ചു​റ്റി​ത്തി​രി​യ​ണം.​ ​അ​നൗ​ണ്‍​സ്‌​മെ​ന്റ് ​നി​ര്‍​ബ​ന്ധം.​ ​ഗ്രാ​മ​ങ്ങ​ളി​ല്‍​ ​ഒ​രു​വാ​ര്‍​ഡ് ​ഒ​ന്ന​ര​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ര്‍​ ​വ​രും.​ 1200​ ​മു​ത​ല്‍​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​വോ​ട്ട​ര്‍​മാ​രു​ണ്ടാ​കും.​ ​ഭ​വ​ന​ ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് ​ടീ​മു​ക​ള്‍​ ​വേ​ണ്ടെ​ങ്കി​ലും​ ​വോ​ട്ട​ര്‍​മാ​രെ​യെ​ല്ലാം​ ​വാ​ട്സ്‌ആ​പ്പി​ലും​ ​ഫേ​സ് ​ബു​ക്കി​ലും​ ​ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലു​മെ​ല്ലാ​മാ​യി​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടാ​നും​ ​പ​ര​സ്യ​ങ്ങ​ള്‍​ക്കു​മാ​യി​ ​സൈ​ബ​ര്‍​ ​ടീ​മി​നെ​ ​ഉ​ണ്ടാ​ക്കേ​ണ്ടി​വ​രും.​ ​അ​ഞ്ചു​ ​പേ​രു​ടെ​ ​ടീ​മു​ണ്ടാ​ക്കി​യാ​ല്‍​ ​പോ​ലും​ ​ദി​വ​സം​ 2500​ ​രൂ​പ​ ​വീ​തം​ ​മൂ​ന്നാ​ഴ്ച​ ​ചെ​ല​വ് ​വ​രും.​ ​

അ​വ​രു​ടെ​ ​ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള​ ​ചെ​ല​വും​ ​വ​രും.​ ​ലാ​പ്ടോ​പ്പ് ​വാ​ട​ക​യ്ക്ക് ​എ​ടു​ക്ക​ണം.​ ​മൊ​ബൈ​ല്‍​ ​ഫോ​ണ്‍​ ​വാ​ങ്ങ​ണം.​ ​ഒാ​രോ​ ​ഇ​ന​വും​ ​കൂ​ട്ടു​മ്ബോ​ള്‍​ ​ചെ​ല​വ് ​ക​ത്തി​ക്ക​യ​റും.​ ​ഗ്രാ​മ​ത​ല​ത്തി​ല്‍​ ​കാ​ല്‍​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ചെ​ല​വ് ​പ​രി​ധി​യെ​ങ്കി​ലും,​ ​ഒ​രു​ ​ല​ക്ഷ​മെ​ങ്കി​ലും​ ​വ​രു​മെ​ന്ന് ​സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ ​സ​മ്മ​തി​ക്കു​ന്നു.​ ​ന​ഗ​ര​സ​ഭ​ക​ളി​ല്‍​ ​ചെ​ല​വ് ​ഇ​തി​ന്റെ​ ​മൂ​ന്നി​ര​ട്ടി​ ​വ​രും.

സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ​ ​ചെ​ല​വ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്‍​ ​നി​രീ​ക്ഷി​ക്കും.​ ​കേ​ര​ള​ ​പ​ഞ്ചാ​യ​ത്ത് ​രാ​ജ് ​ആ​ക്ടി​ലെ​ 33,​ ​മു​നി​സി​പ്പാ​ലി​റ്റി​ ​ആ​ക്ടി​ലെ​ 89​ ​വ​കു​പ്പു​ക​ള​നു​സ​രി​ച്ച്‌ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചെ​ല​വ് ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​നു​ള്ളി​ല്‍​ ​ക​മ്മി​ഷ​ന് ​സ​മ​ര്‍​പ്പി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ല്‍​ ​അ​ഞ്ച് ​വ​ര്‍​ഷ​ത്തേ​ക്ക് ​അ​യോ​ഗ്യ​രാ​വും.

സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ ചെ​ല​വ് ​പ​രി​ധി​ ​
(​ബ്രാ​ക്ക​റ്റി​ല്‍​ ​പ​ഴ​യ​ ​നി​ര​ക്ക്)

*​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​-25000​ ​-​ ​(10000)
*​ബ്‌​ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത്
,​മു​നി​സി​പ്പാ​ലി​റ്റി​ ​-​ 75000​ ​-30000
*​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ,
കോ​ര്‍​പ​റേ​ഷ​ന്‍​ ​-1.50​ല​ക്ഷം​ ​-60000​ )

തി​ര​ഞ്ഞെ​ടു​പ്പ്
ന​ട​ത്തി​പ്പ് ​ചെ​ല​വ് ​-180​ ​കോ​ടി
കൊ​വി​ഡ്
അ​ധി​ക​ച്ചെ​ല​വ് ​-15​കോ​ടി
ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തില്‍
ശ​രാ​ശ​രി​ ​ചെ​ല​വ് ​(​രൂ​പ)
പോ​സ്റ്റ​ര്‍​ ​-2000
ചു​വ​രെ​ഴു​ത്ത് ​-5000
നോ​ട്ടീ​സ് ​-​ 5000
സ്റ്റി​ക്ക​ര്‍​ ​-​ 3000
അ​നൗ​ണ്‍​സ്മെ​ന്റ് ​-​ 15000
ഭ​വ​ന​ ​സ​ന്ദ​ര്‍​ശ​നം​ ​-​ 10000
സാ​മൂ​ഹ്യ​മാ​ദ്ധ്യ​മം​ ​-​ 50000
വാ​ഹ​ന​ച്ചെ​ല​വ് ​-10000
ആ​കെ​ ​-100000

Leave a Reply

Your email address will not be published. Required fields are marked *