മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം നേതാവ് ബാബു കണ്ണപ്പൊയിലിന്റെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി എട്ട് മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. എന്നാല്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്ത്തകന് ഷമേജിന്റെ ബന്ധുക്കളെ അദ്ദേഹം സന്ദര്ശിച്ചല്ല. മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, മത്സ്യഫെഡ് ചെയര്മാന് സി.പി. കുഞ്ഞിരാമന്, നേതാക്കളായ എം.സുരേന്ദ്രന്, എം.സി. പവിത്രന്, തലശേരി നഗരസഭ ചെയര്മാന് സി.കെ. രമേശന് എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ച മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്കി. ഇതിന് ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് പോയി. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയിരുന്നു.