കൊല്ലം: ആദ്യ ഘട്ടത്തിൽ കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴയില്‍ രോഗം പകര്‍ത്തുന്ന മണ്ണീച്ചകളെ നശിപ്പിക്കാനാവശ്യമായ നടപടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്നത്.പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവാവിന് ഇന്നലെയാണ് കരിമ്പനി സ്ഥിരീകരിച്ചത്. കരിമ്പനി ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
കുളത്തുപ്പുഴ വില്ലുമല ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രോഗം പരത്തുന്ന മണ്ണീച്ചകളെയും മണ്ണീച്ചകളുടെ മുട്ടയും നശിപ്പിക്കാനാവശ്യമായ ഫോഗിങും മരുന്നുമാണ് പ്രദേശത്ത് തളിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച നീണ്ട് നില്ക്കും
അന്യസംസ്ഥാനങ്ങളില്‍ കണ്ട് വരുന്ന കരിമ്പനി സംസ്ഥാനത്ത് അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം നേരിട്ട് പകരുകയില്ല. രോഗാണുവാഹിയായ മൃഗങ്ങളില്‍ നിന്നാണ് മണ്ണീച്ചകള്‍ രോഗം പരത്തുന്നത്.