കൊറോണ ടെസ്റ്റില്‍ 50 കോടിയുടെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ

home-slider kerala news

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകള്‍ 50 കോടി പിന്നിട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകള്‍ 55 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഓഗസ്റ്റ് മാസത്തില്‍ ദിവസേന ശരാശരി 17 ലക്ഷം ടെസ്റ്റുകളാണ് നത്തുന്നത്. ടെസ്റ്റിങ്ങിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതു കൊണ്ടാണ് 50 കോടി ടെസ്റ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ രാജ്യത്തിന് സാധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും മതിയായ ക്വാറന്റൈന്‍ ചെയ്യാനും സാധിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മഹാമാരിയെ പ്രതിരോധിക്കാന്‍ ടെസ്റ്റിങിന് ഫലപ്രദമായി കഴിഞ്ഞു. ഇതിനുപുറമെ ആത്മിനിര്‍ഭര്‍ പദ്ധതിയിലൂടെ സ്വദേശ നിര്‍മിതമായ ടെസ്റ്റിങ് കിറ്റുകള്‍ ഉത്പാദിപ്പിക്കാനും കഴിഞ്ഞതും നേട്ടമായി.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുളള പ്രദേശങ്ങളില്‍ കൂട്ട പരിശോധന നടത്താനായതും കൊറോണ പ്രതിരോധത്തില്‍ നിര്‍ണായകമായി. കൊറോണ ടെസ്റ്റ് നടത്തുന്ന 2876 പരിശോധന കേന്ദ്രങ്ങളാണ് നിലവിലുളളത്. സര്‍ക്കാരിന്റെ കീഴില്‍ 1322 ലബോറട്ടറികളും 1554 സ്വകാര്യ പരിശോധനാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *