കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ വീടും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി ഇവിടെ സിപിഐഎം എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
