കൊച്ചി : ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം; ഒന്നും നാലും പ്രതികള്‍ സുപ്രീം കോടതിയിലേക്ക്

home-slider indian kerala local

യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നു. ഒന്നാം പ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ. ജോര്‍ജുവുമാണ് സുപ്രീം കോടതിയെ സമീപിക്കുക. ഇന്നലെ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

ഇതിനിടെ, രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ ഇന്ന് കീഴടങ്ങാനെത്തവേ കൊല്ലത്ത് അറസ്റ്റിലായി. ഇദ്ദേഹത്തെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച്‌ ചോദ്യം ചെയ്ത ശേഷം വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ടോടെ മജിസ്‌ട്രേറ്റിനു മുമ്ബാകെ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങും. പല ജില്ലകളിലും യുവതി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം ഇയാളെ കൊണ്ടുപോയി തെളിവെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *