കേരളത്തില്‍ ആദ്യമായി ഒരു ഹോണ്‍രഹിത റോഡ്;

home-slider kerala local

കൊച്ചി: കേരളത്തില്‍ ആദ്യമായി ഒരു റോഡ് ഹോണ്‍രഹിതമാകുന്നു. കൊച്ചി എംജി റോഡാണു 26 മുതല്‍ ഹോണ്‍ രഹിത മേഖലയാകുന്നത്. 2016 മുതല്‍ ഐഎംഎ എല്ലാ വര്‍ഷവും നോ ഹോണ്‍ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോണ്‍ രഹിതമാക്കുന്നത്. 26-നാണ് ഇത്തവണത്തെ നോ ഹോണ്‍ ഡേ.

26-ന് രാവിലെ 9.30ന് എറണാകുളം മാധവ ഫാര്‍മസി ജംക്ഷന്‍ മെട്രോ പാര്‍ക്കിങില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ് എംജി റോഡില്‍ ശീമാട്ടി മുതല്‍ മഹാരാജാസ് മെട്രോ സ്റ്റേഷന്‍ വരെയുള്ള ഭാഗമാണ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിക്കുക.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടും (എന്‍ഐഎസ്‌എസ്), അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്(എഒഎ) , കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു ഈ പദ്ധതി നടപ്പാക്കുന്നത്.

വാണിജ്യ മേഖലയിലെ അനുവദീനിയമായ പരമാവധി ശബ്ദം 65 ഡെസിബല്‍ ആണ്. എന്നാല്‍ കൊച്ചിയിലെ നിരത്തുകളില്‍ 94 ഡെസിബല്‍ ശബ്ദ തീവ്രതയുണ്ടെന്നാണു വിവിധ ഏജന്‍സികളുടെ പഠനത്തില്‍ തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *