കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കി ബംഗാള്‍ സമ്മേളനം;

home-slider indian ldf politics

ബംഗാൾ സമ്മേളനത്തിന്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ , പ്രധാനമായും ചർച്ചയായത് കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ , കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും യോജിച്ച്‌ രംഗത്തിറങ്ങുവാന്‍ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ആസൂത്രിമായ അക്രമവും കള്ള പ്രചരണവുമായി ആര്‍എസഎസ് സംഘപരിവാര്‍ രംഗത്തു വന്നു. വ്യാജ അക്രമ മുറവിളി കൂട്ടി ദേശീയ തലത്തില്‍ തന്നെ വന്‍ പ്രചാരണമാണ് സിപിഐ എമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ അക്രമം കമ്മ്യൂണിസ്റ്റുകാരെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപിയുടേയും പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് , എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം ഇതിനകം 13 പേരെ ആര്‍എസ്‌എസ് വകവരുത്തി. വിവിധ അക്രമണങ്ങളില്‍ 200ലധികം സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പരിക്കു പറ്റി. പാര്‍ടി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ നശിപ്പിയ്ക്കുകയും പാര്‍ടി ഓഫീസുകള്‍ അക്രമിയ്ക്കുകയും ചെയ്തു.ഇപ്പോഴും അത് തുടരുന്നു.
ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ജാഗരൂകരാകണമെന്നും ബിജെപിയുടെ ദുഷ്പ്രചാരണം തള്ളി കളയണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന്റെ മൂന്നാം ദിവസം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി.
ത്രിണമൂണ്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കും അക്രമത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ വത്കരണത്തിനെതിരെയും വിപുലമായ ജനകീയ ഐക്യ വേദി സംഘടിപ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. തൊഴിലില്ലായ്മയ്ക്കെതിരായ സമരത്തില്‍ പങ്കാളിയാകുക, സ്വകാര്യവത്ക്കരണവും പൊതുമുതല്‍ നശിപ്പിക്കലും തടയുക. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉറപ്പാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, ദളിത് പിന്നോക്ക വിഭാഗക്കാരുടെ അധികാരങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കുകയും എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തിൽ പാസ്സാക്കി ; 

 

Leave a Reply

Your email address will not be published. Required fields are marked *