കേരളത്തിന് അരി അനുവദിക്കില്ലെന്ന്‌ കേന്ദ്രം ; 233 കോടി കൊടുത്താൽ തരാമെന്നും കേന്ദ്രം.

home-slider indian kerala news politics

 

തിരുവനന്തപുരം: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സൗജന്യ അരി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

1,11,000 മെട്രിക് ടണ്‍ സൗജന്യ അരി ആവശ്യപ്പെട്ട കേരളത്തിനായി കേന്ദ്രം 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചു. കേരളത്തിന് ഒരു മാസത്തിനുള്ളില്‍ ഇത് ഇത് സ്വീകരിക്കാം. എന്നാല്‍ അരി സൗജന്യമല്ലെന്നും 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.അടിസ്ഥാന വില്‍പന വിലയായി കിലോഗ്രാമിന് 25 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക നല്‍കാന്‍ വീഴ്ച വരുത്തുന്ന പക്ഷം കേരളത്തിനെ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയോ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഈടാക്കുകയോ ചെയ്യുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വൈകീട്ട് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *