കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം;കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കും; സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ;

home-slider kerala politics

 

കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കുന്ന പണിയാണ് കെ.സുധാകരനെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കെ. സുരേന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസുകാരെ മാത്രമല്ല നല്ല സി.പി.എം നേതാക്കളെയും തങ്ങള്‍ പാര്‍ട്ടിയിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

 

പോസ്റ്റ് വായിക്കാം:-

 

ഇനി കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാർട്ടിയിലുള്ളവർ ബി. ജെ. പിയിൽ ചേരുന്നത്? ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കുന്ന അൽഫോൺസ് കണ്ണന്താനം കേരളാ നിയമസഭയിലെ സി. പി. എം വിജയിപ്പിച്ച എം. എൽ. എ ആയിരുന്നില്ലേ? ത്രിപുരയിൽ ബി. ജെ. പി അധികാരത്തിൽ വന്നത് ബി. ജെ. പിയിലേക്കു പുതുതായി മററു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തിൽ ആളുകൾ പാർട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്. എം കൃഷ്ണ കർണ്ണാടകയിൽ കോൺഗ്രസ്സിൻറെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തിൽ ബി. ജെ. പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാർട്ടിയിൽ ചേർന്നതുകൊണ്ടല്ലേ. സി. പി. എമ്മിൻറെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബി. ജെ. പിയിൽ ചേരാൻ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കും.

Leave a Reply

Your email address will not be published. Required fields are marked *