കോട്ടയം: കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐക്ക് സാധിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെതിരെ മത്സരിച്ചാണ് സിപിഐ ജയിച്ചത്. സിപിഐ യഥാര്‍ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുന്നോട് പോകാന്‍ സാധിച്ചതെന്നും കാനം പറഞ്ഞു.
ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിനും സിപിഐക്കും കഴിയണമെന്നും കാനം രാജേന്ദ്രന്‍കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .